ഒ​രാ​ഴ്ച​ക്കി​ടെ 56,332 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ; 293 പേ​ർ അ​റ​സ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​ട​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ 293 പേ​ർ അ​റ​സ്റ്റി​ലാ​യി. 56,332 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​പു​ല​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. പൊ​തു സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​ത്.

ഈ ​കാ​ല​യ​ള​വി​ൽ, ട്രാ​ഫി​ക് പ​ട്രോ​ളി​ങ് 47,810 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 181 ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും 920 കൂ​ട്ടി​യി​ടി പ​രാ​തി​ക​ളും റി​പ്പോ​ർ​ട്ടു ചെ​യ്തു. 67 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ അ​ട​ക്കം 161 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 19 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

ആ​ഗ​സ്റ്റ് 25 മു​ത​ൽ 31 വ​രെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ കാ​മ്പെ​യ്‌​നു​ക​ളു​ടെ ഫ​ല​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും കു​റ്റ​വാ​ളി​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 269 വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ല​ഹ​രി​യു​ടെ പേ​രി​ൽ 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യം കൈ​വ​ശം വെ​ച്ച മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തി. 105 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - 56332 traffic violations in one week-293 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.