കുവൈത്ത് സിറ്റി: മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്ന സംഭവത്തിൽ പരിക്കേറ്റവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് നോർക്ക.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിനുപിറകെ ആരംഭിച്ച കുവൈത്ത് ഹെല്പ് ഡെസ്ക് നോര്‍ക്കയോട് പ്രവാസികള്ക്കുളള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിബാധയെത്തുടര്‍ന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരേയും ഭൗതികശരീരം നാട്ടില്‍ എത്തിക്കുന്നതിന് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ചടങ്ങിൽ ആദരിച്ചു.
നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ആശംസാപത്രം കൈമാറി. കല കുവൈത്തിന്റെ പ്രവർത്തനങ്ങളെയും പി. ശ്രീരാമകൃഷ്ണന് അഭിനന്ദിച്ചു. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ കല കുവൈത്തിന്റെ പിന്തുണയോടെ ഹെല്പ് ഡെസ്ക് ആരംഭിക്കാനായി.
ദുരന്തത്തില്‍ മരിച്ച പ്രവാസി കേരളീയരുടെ ഭൗതികശരീരം 24 മണിക്കൂറിനകം നാട്ടിലെത്തിക്കാനായത് ഹെല്പ് ഡെസ്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണെന്നും പറഞ്ഞു. കല കുവൈത്ത് അംഗങ്ങള്‍ ഓണ്‍ലൈനായി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.