575 പേർക്ക്​ കൂടി കോവിഡ്​; 690 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 575 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 37,533 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 690 പേർ ഉൾപ്പെടെ 28,896 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 306 ആയി. ബാക്കി 8331 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 128 പേർ, അഹ്​മദി ഗവർണറേറ്റിൽ 144 പേർ, ജഹ്​റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 96 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 68 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഖസർ 29, സാൽമിയ 28, ജലീബ്​ അൽ ശുയൂഖ്​ 27, സഅദ്​ അൽ അബ്​ദുല്ല 26, മഹബൂല 21, അബ്​ദലി 19 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 317 കുവൈത്തികൾക്കും 258 വിദേശികൾക്കുമാണ്​ ബുധനാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. 

Tags:    
News Summary - 575 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.