കുവൈത്തിൽ 630 പേർക്ക്​ കോവിഡ്​, 920 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 630 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 33,140 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 920 പേർ ഉൾപ്പെടെ 22,162 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 273 ആയി. ബാക്കി 10,705 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 173 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഫർവാനിയ ഗവർണറേറ്റിൽ 184 പേർ, അഹ്​മദി ഗവർണറേറ്റിൽ 207 പേർ, ജഹ്​റ ഗവർണറേറ്റിൽ 94 പേർ, ഹവല്ലി ഗവർണറേറ്റിൽ 100 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 45 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 59, ജലീബ്​ അൽ ശുയൂഖ്​ 36, ഹവല്ലി 25, മഹബൂല 26, ജഹ്​റ 25, സഅദ്​ അൽ അബ്​ദുല്ല 26 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. കുവൈത്തികൾ 271, ഇൗജിപ്​തുകാർ 101, ബംഗ്ലാദേശികൾ 57 എന്നിവരിലാണ്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - 630 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.