കുവൈത്ത് സിറ്റി: കുവൈത്തിൽ 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 33,823 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 1126 പേർ ഉൾപ്പെടെ 23,288 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 275 ആയി. ബാക്കി 10,260 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 257 പേർ, അഹ്മദി ഗവർണറേറ്റിൽ 160 പേർ, ജഹ്റ ഗവർണറേറ്റിൽ 111 പേർ, ഹവല്ലി ഗവർണറേറ്റിൽ 103 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 42, ജലീബ് അൽ ശുയൂഖ് 99, ഹവല്ലി 27, റിഗ്ഗഇ 26, ഖൈത്താൻ 30, സഅദ് അൽ അബ്ദുല്ല 23 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു. കുവൈത്തികൾ 274, ഇൗജിപ്തുകാർ 51, ബംഗ്ലാദേശികൾ 58 എന്നിവരിലാണ് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.