കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ മുനിസിപ്പാലിറ്റിയുടെ പൊതു ശുചിത്വ റോഡ് ഒക്യുപൻസി ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി വാഹനങ്ങൾ കണ്ടെത്തി. റോഡരികിൽ ദീർഘകാലമായി നിർത്തിയിട്ട 70 വാഹനങ്ങൾ നീക്കം ചെയ്തു. ഏഴു വാണിജ്യ കണ്ടെയ്നറുകളും നീക്കി. പരിശോധന സമയത്ത് ഉടമകൾ എത്തിയ 30 വാഹനങ്ങൾ വിട്ടുകൊടുത്തു. റോഡരികിലും അല്ലാത്തിടത്തും ശുചിത്വം നിലനിർത്തൽ അനിവാര്യമാണെന്ന് ഫർവാനിയ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ ജബാ പറഞ്ഞു. ഗവർണറേറ്റിലെ എല്ലാ മേഖലകളിലും ദൃശ്യഭംഗി ഇല്ലാതാക്കുകയും റോഡ് തടസ്സപ്പെടുത്തുകയും ചെയ്യുന്ന വസ്തുക്കൾ നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.