കുവൈത്ത് സിറ്റി: വാണിജ്യമന്ത്രാലയം അധികൃതർ കുവൈത്ത് സിറ്റിയിലെ വാണിജ്യ സമുച്ചയത്തിൽ പരിശോധന നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മന്ത്രിസഭ പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനാണ് ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാരുടെ സഹായത്തോടെ പരിശോധന നടത്തിയത്. 70 ശതമാനം ജീവനക്കാരും മാർഗനിർദേശം പാലിക്കുന്നില്ലെന്ന് പരിശോധന സംഘത്തലവൻ ഫൈസൽ അൽ അൻസാരി പറഞ്ഞു. സ്ഥാപന ഉടമകളോട് സർക്കാർ നിർദേശങ്ങൾ പാലിക്കാമെന്ന് എഴുതി വാങ്ങുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് കണ്ടെത്തിയത്.
കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രം തീവ്രയത്നം നടത്തുമ്പോൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നത് ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.