കുവൈത്തിൽ 703 പേർക്ക്​ കൂടി കോവിഡ്​; 736 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 703 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 56,877 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​ച 736 പേർ ഉൾപ്പെടെ 46,897 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 399 ആയി. ബാക്കി 9581 പേരാണ്​ ചികിത്സയിലുള്ളത്​. 146 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 216, ജഹ്​റ ഗവർണറേറ്റിൽ 180, ഫർവാനിയ ഗവർണറേറ്റിൽ 159, ഹവല്ലി ഗവർണറേറ്റിൽ 97 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 57 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ്​ അൽ അബ്​ദുല്ല 33, സബാഹിയ 31, അർദിയ 31, ഉയൂൻ 30, സാൽമിയ 25, തൈമ 25 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 434 കുവൈത്തികൾക്കും 269 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - 703 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.