കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 870 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പഴയത് മാറ്റിയതും പുതിയ പോയൻറുകളിൽ സ്ഥാപിച്ചതും ചേർത്താണിത്. നാല്, അഞ്ച് ടെർമിനലുകളിൽ മുഖം തിരിച്ചറിയുന്ന കാമറയും 360 ഡിഗ്രി, പനോരമിക്, ഹൈ ഡെഫിനിഷൻ കാമറകളും ഉൾപ്പെടെയാണ് സ്ഥാപിച്ചത്. അത്യാധുനിക കൺട്രോൾ റൂമുകളും സ്ഥാപിക്കും. കാമറ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ വലിയ സ്ക്രീനുകളിൽ ലഭ്യമാക്കും. 20ൽ കുറയാത്ത സ്ക്രീനുകളുണ്ടാകും.
നാലുമീറ്റർ വീതിയും രണ്ടുമീറ്റർ ഉയരവുമുള്ള വിഡിയോ വാളും ഇവിടെയുണ്ടാകും. ഒമ്പത് ഒാപറേറ്റർമാരും ഒരു സൂപ്പർവൈസറുമാണ് കൺട്രോൾ റൂം നിയന്ത്രിക്കുക. അഞ്ചു കാമറകൾ കാറുകളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ളതാണ്. ഒരിക്കൽ പതിഞ്ഞ നമ്പർ പ്ലേറ്റും ആളുകളുടെ മുഖവും പിന്നീട് തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക കാമറകളാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. തീ, പുക എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനും കഴിയും.
കാമറ ദൃശ്യങ്ങൾ സൂക്ഷിക്കാൻ ധാരാളം സംഭരണശേഷിയുള്ള അത്യാധുനിക ഡേറ്റ സെൻററും വ്യോമയാന വകുപ്പ് നിർമിക്കും. സുരക്ഷ ഉറപ്പുവരുത്താനാണ് കുവൈത്ത് വ്യോമയാന വകുപ്പ് ബൃഹത് പദ്ധതികൾ ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.