കുവൈത്തിൽ 93 പേർക്ക്​ കൂടി കോവിഡ്​; ഒരു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 93 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 83 നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

പത്തുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത ്തിയിട്ടില്ല. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവർ 1751 ആയി. ഒരാൾ കൂടി രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. 68കാരനായ ബംഗ്ലാദേശിയാണ്​ മരിച്ചത്​. ഇതോടെ കുവൈത്തിലെ കോവിഡ്​ മരണം ആറായി.

64 ഇന്ത്യക്കാർ, ഒരു സ്വദേശി, ആറ്​ ബംഗ്ലാദേശികൾ, അഞ്ച്​ ഇൗജിപ്​തുകാർ, മൂന്ന്​ പാകിസ്ഥാനികൾ, രണ്ട്​ നേപ്പാൾ പൗരന്മാർ, ഒരു ​അമേരിക്കൻ പൗരൻ, ഒരു യമൻ പൗരൻ എന്നിവർക്കാർ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ്​ പകർന്നത്​.

രണ്ട്​ സ്വദേശികൾ, രണ്ട്​ ജോർഡൻ പൗരന്മാർ, രണ്ട്​ ഫിലിപ്പീൻസുകാർ, ഒമാൻ, ഇൗജിപ്​ത്, അഫ്​ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ഒരോരുത്തർ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. 22 പേർ ശനിയാഴ്​ച രോഗമുക്​തി നേടി. ഇതോടെ രോഗമുക്​തരുടെ എണ്ണം 280 ആയി. ബാക്കി 1465 പേരാണ്​ ചികിത്സയിലുള്ളത്​. 34 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Tags:    
News Summary - 93 new Covid cases in Kuwait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.