കുവൈത്ത് സിറ്റി: ജഹ്റയിൽ പഴയ ടയർ കൂമ്പാരത്തിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന വിഭാഗം അണച്ചു. നാല് അഗ്നിശമന കേന്ദ്രങ്ങളിൽനിന്നുള്ള അംഗങ്ങൾ ഏറെ പാടുപെട്ടാണ് തീയണച്ചത്. 25,000 ചതുരശ്ര മീറ്ററിൽ തീ പടർന്നിരുന്നു. ആർക്കും പരിക്കില്ല.പത്തുലക്ഷം ചതുരശ്ര മീറ്ററിലാണ് പഴയ ടയറുകൾ കുന്നുകൂടിക്കിടക്കുന്നത്.
അഗ്നിശമന സേനയുടെ സമയോചിത ഇടപെടലാണ് കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ ടയറുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.നേരത്തേ റഹിയയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ടയറുകളിൽ തീപിടിക്കുന്നത് നിത്യസംഭവമായതോടെ കുവൈത്ത് മുനിസിപ്പാലിറ്റി വിഷയത്തിൽ ഇടപെടുകയും ടയർ പൂർണമായി അൽ നആയിം പ്രദേശത്തേക്ക് മാറ്റുകയുമായിരുന്നു.ഉപയോഗശൂന്യമായ ടയറുകൾ രാജ്യത്ത് വലിയ പാരിസ്ഥിതിക പ്രശ്നമായിട്ടുണ്ട്. ജഹ്റ ഗവർണറേറ്റിൽ അൽ നആയിം പ്രദേശത്ത് മില്യൺ കണക്കിന് ടയറുകൾ കുമിഞ്ഞുകൂടിക്കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.