കുവൈത്ത് സിറ്റി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് തടവും പിഴയും. ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനാണ് സൈക്കോ ആക്ടിവ് മരുന്നുകൾ വിറ്റതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം ദീനാര്‍ പിഴയും ചുമത്തിയത്.
ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപക സാഹചര്യത്തില്‍ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം കർശന നിർദേശം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.