കുവൈത്ത്: അന്തർദേശീയ യാത്രക്കായി പുറപ്പെട്ട റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ടി'ന് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് ഹൃദ്യമായ വരവേൽപ്. ജി.സി.സി രാജ്യങ്ങളിൽനിന്നും 16 സൗഹൃദരാജ്യങ്ങളിൽനിന്നുമായി 28 വിദ്യർഥികളാണ് കപ്പലിലുള്ളത്. ശുവൈഖ് തുറമുഖത്തെത്തിയ കപ്പലിനെ കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസിയുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ വരവേറ്റു. ഗൾഫ് തുറമുഖങ്ങൾ വഴിയുള്ള പഠനയാത്രയുടെ ഭാഗമാണ് ഒമാെൻറ പായ്കപ്പൽ കുവൈത്തിലെത്തിയത്.
ശബാബ് ഒമാൻ കപ്പലിെൻറ അഞ്ചാമത്തെ അന്താരാഷ്ട്ര പര്യടനത്തിെൻറ തുടക്കമാണിതെന്നും മഹത്തായ ലക്ഷ്യങ്ങളോടെയുള്ള യാത്ര വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വീകരണച്ചടങ്ങിൽ കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസി പറഞ്ഞു. നാവികർക്ക് ലഭിച്ച വരവേൽപ് ഒമാനും കുവൈത്തും തമ്മിെല ബന്ധത്തിെൻറ ആഴം വ്യക്തമാക്കുന്നതാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദത്തിെൻറ ഒാളപരപ്പിലേക്ക് ഞായറാഴ്ചയായിരുന്നു കപ്പൽ യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുത്താനും യാത്ര ലക്ഷ്യം വെക്കുന്നു. യാത്രയിലെ ആദ്യ സ്വീകരണ സ്ഥലമാണ് കുവൈത്തിലെ ശുവൈഖ് തുറമുഖം.
വെള്ളിയാഴ്ച ഇവിടെനിന്ന് യാത്ര തിരിക്കും. 14,15 തീയതികളിൽ സൗദിയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് കപ്പൽ നങ്കൂരമിടും. പിന്നീട് രണ്ട് ദിവസത്തെ യാത്രക്കായി ബഹറൈനിലെത്തും. ഇവിടെനിന്നും 17ന് തിരിക്കുന്ന കപ്പൽ ഖത്തറിലെ ദോഹ തുറമുഖത്താണ് എത്തിച്ചേരുക. അവിടെ 18, 19 തീയതികളിൽ തങ്ങും. പിന്നീട് ദുബൈയിലേക്ക് തിരിക്കും. നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ ദുബൈ ഹാർബറിൽ നങ്കൂരമിടും. പ്രതിനിധികൾ ദുബൈ എക്സ്പോയിൽ പങ്കാളിയാകും. 'ഷബാബ് ഒമാൻ രണ്ട്' കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: നവ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തുന്നത്. കുവൈത്ത് ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെൻറർ ഉൾപ്പെടെ പൈതൃക കേന്ദ്രങ്ങളിൽ യാത്രികർ സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.