കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെൻററിനെ കുറിച്ച് 20 മിനിറ്റ് ഡോക്യുമെൻററി പ്രദർശിപ്പിച്ച് നാഷനൽ ജ്യോഗ്രഫി അബൂദബി. സെപ്റ്റംബർ 21ന് ഒരു പ്രദർശനം നടത്തി. തിങ്കളാഴ്ച കുവൈത്ത് സമയം വൈകീട്ട് അഞ്ചിന് ഒരു പ്രദർശനം കൂടിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് natgeotv.com/me എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെൻററിെൻറ സവിശേഷതകളും നിർമാണ ഘട്ടങ്ങളും വിവരിക്കുന്നതായിരുന്നു ഡോക്യുമെൻററി. 2018 മാർച്ചിലാണ് സെൻറർ ഉദ്ഘാടനം ചെയ്തത്. 2018ലെ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച പൊതുസേവന കെട്ടിട നിർമിതിക്കുള്ള പുരസ്കാരം ലഭിച്ചു.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സയൻസ് മ്യൂസിയം, ഇസ്ലാമിക് ഹിസ്റ്ററി മ്യൂസിയം, സ്പേസ് മ്യൂസിയം, ഫൈൻ ആർട്സ് സെൻറർ, 350 സീറ്റുള്ള തിയറ്റർ എന്നിങ്ങനെ ആറ് പ്രധാന കെട്ടിടങ്ങളാണ് സെൻററിനു കീഴിലുള്ളത്. രാജ്യത്തിെൻറ സാംസ്കാരിക തനിമയും പൈതൃകവും അറിയാനും സംരക്ഷിക്കാനുമുള്ള കേന്ദ്രമായാണ് ഇവ പണികഴിപ്പിച്ചത്. 22 ഷോറൂമുകളിലായി 3000 പ്രദർശന വസ്തുക്കൾ ഇവിടെയുണ്ട്. 13 രാജ്യങ്ങളിൽനിന്നുള്ള നൂറോളം വിദഗ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മ്യൂസിയം പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.