കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വാണിജ്യ സർവിസുകൾ പുനരാരംഭിച്ചതിനു ശേഷം ഇന്ത്യയിൽനിന്ന് 45,000 പേർ കുവൈത്തിലെത്തി. 85,000 യാത്രക്കാർ ഇക്കാലയളവിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് പോയി. ഇന്ത്യയിലേക്ക് ഏഴ് വിമാനക്കമ്പനികളാണ് സർവിസ് നടത്തുന്നത്. വിമാനത്താവളം വീണ്ടും സജീവമായതിനു ശേഷം കുവൈത്തിലേക്ക് എത്തിയതിെൻറ ഇരട്ടിയോളം ആളുകൾ തിരിച്ചുപോയതു കൊണ്ട് തൊഴിൽവിപണിയിലെ ആൾക്ഷാമം തുടരുകയാണ്.
ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതിരുന്നവർ അനുകൂലാവസ്ഥ എത്തിയതോടെ അവധി എടുത്തു പോയത് കൊണ്ടാണ് കുവൈത്തിലേക്ക് വരുന്നവരുടെ ഇരട്ടി ആളുകൾ ഇവിടെനിന്നു പോയത്. കുവൈത്തിൽനിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് തുർക്കിയിലേക്കാണ്. ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ 3,14,000 പേർ തുർക്കിയിലേക്ക് പോയി. രണ്ടാമതുള്ള സൗദിയിലേക്ക് 1,50,000 പേരും ഇൗജിപ്തിലേക്ക് 1,44,000 പേരും യു.എ.ഇയിലേക്ക് 1,38,000 പേരുമാണ് മൂന്നു മാസ കാലയളവിൽ കുവൈത്തിൽനിന്ന് വിമാന മാർഗം യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.