കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച് സ്ഥാപിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രതിദിനം 6000 പേർക്ക് കോവിഡ് വാക്സിൻ നൽകുന്നു. കാലാവസ്ഥ സാഹചര്യങ്ങൾ അനുസരിച്ച് വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ ഒന്നുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
കടുത്ത പൊടിക്കാറ്റ് അനുഭവപ്പെട്ട ദിവസങ്ങളിൽ ഇവിടത്തെ അപ്പോയിൻമെൻറുകൾ മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് മാറ്റിനൽകിയിരുന്നു. കുത്തിവെപ്പിന് നൽകപ്പെട്ട അപ്പോയിൻമെൻറ് സമയത്തിന് കുറച്ച് മുമ്പായി മാത്രം എത്തണമെന്ന് അഡ്മിനിസ്ട്രേറ്റിവ് സൂപ്പർവൈസർ ദലാൽ അൽ അജ്മി പറഞ്ഞു. ആറുമണിക്ക് അപ്പോയിൻമെൻറ് നൽകപ്പെട്ടവർ നാലിന് തന്നെ എത്തുന്ന സ്ഥിതിയുണ്ട്.
കടുത്ത ചൂടിൽ കാത്തുനിൽക്കേണ്ടിവരുന്നത് സമയം പാലിക്കാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. 20 ഡ്രൈവ് ത്രൂ ബൂത്തുകളിൽ ഒരു സമയം എട്ട്ു കാറുകൾക്ക് വരെ പ്രവേശിക്കാം. നാലു മിനിറ്റിൽ 80 പേർക്ക് വരെ വാക്സിൻ നൽകാവുന്ന രീതിയിലാണ് ക്രമീകരണം. കുത്തിവെപ്പ് എടുക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ കാര്യക്ഷമമായാണ് കടുത്ത ചൂടിലും ആരോഗ്യ ജീവനക്കാർ ജോലിയെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.