കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജുലേബി റാണാരയ കൊല്ലപ്പെട്ടതിനെ തുടർന്ന് കുവൈത്തിലെ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ ഫിലിപ്പീൻസ് സർക്കാർ താൽക്കാലികമായി നിർത്തിെവച്ചതായി മനില ആസ്ഥാനമായുള്ള ‘ഫിൽസ്റ്റാർ’ റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ആസ്ഥാനമായുള്ള മൈഗ്രന്റ് വർക്കേഴ്സ് ഓഫിസ് ഓഫിസർ ഇൻ ചാർജ് കാതറിൻ ദുലാദുൽ അക്രഡിറ്റേഷൻ പ്രക്രിയക്കായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ തൊഴിൽ ഓർഡറുകളും തൊഴിൽ കരാറുകളും വൈകാതെ പ്രാബല്യത്തിൽ വരും.
അംഗീകൃതവും കൃത്യമായ റെക്കോഡുള്ള വിദേശ റിക്രൂട്ട്മെന്റ് ഏജൻസികൾക്കും മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കൂ.
അതേസമയം, മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന ഗാർഹിക സേവന തൊഴിലാളികൾക്ക് പരിശീലനവും തയാറെടുപ്പും അടങ്ങുന്ന ഒരു നയം ശിപാർശ ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ മേധാവി ആർനെൽ ഇഗ്നാസിയോ അഭിപ്രായപ്പെട്ടു.
പരിശീലനത്തിൽ മറ്റു രാജ്യങ്ങളിലെ രീതികളെ കുറിച്ച് ഉൾപ്പെടുത്തണമെന്നും ആവശ്യം ഉണ്ട്. ഫിലിപ്പീൻസ് സംസ്കാരത്തിലെയും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെയും വ്യത്യാസങ്ങൾ സംഘർഷ കാരണങ്ങളാകാമെന്നും ഇഗ്നാസിയോ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.