കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി. ജനറൽ ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 19 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. വിവിധ ഗവർണറേറ്റുകളിലെ സ്റ്റോറുകളും സ്ഥാപനങ്ങളും നടപടി നേരിട്ടവയിൽ ഉൾപ്പെടുന്നു. സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആവശ്യകതകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. താപനില ഉയർന്നു തുടങ്ങിയതോടെ രാജ്യത്ത് തീപിടുത്ത കേസുകൾ കൂടുന്നുണ്ട്. അഗ്നി സുരക്ഷ നടപടികൾ പാലിക്കാത്തത് സമൂഹ സുരക്ഷക്ക് ഭീഷണിയാണ് എന്ന നിലയിലാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി. അതിനിടെ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ജ്ലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഒരു വീടിന് തീപിടിച്ചത് അഗ്നിരക്ഷ സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കി. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും അഗ്നിരക്ഷ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.