സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

സു​ര​ക്ഷ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ ഇ​വ ലം​ഘി​ച്ച​താ​യി അ​ധി​ക​ൃ​ത​ർ ചൂ​ണ്ടി​കാ​ട്ടി. ചൂ​ടു​കാ​ല​ത്ത് രാ​ജ്യ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്തം ക​ണ്ടു​വ​രാ​റു​ണ്ട്. ഇ​വ ഒ​ഴി​വാ​ക്കാ​നാ​യി അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷ​വും നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ​മൂ​ഹ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

Tags:    
News Summary - Action taken against 13 establishments for non-safety procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.