കുവൈത്ത് സിറ്റി: ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്റൈൻ ഗോൾഡൻ റെസിഡൻസി വിസ ലഭിച്ചു. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അദീബ് അഹമ്മദിന് ഗോൾഡൻ വിസ സമ്മാനിച്ചു. ബഹുമതി ലഭിച്ചതിൽ സന്തുഷ്ടനാണെന്നും ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ഭരണകൂടത്തിനും ബഹ്റൈൻ ജനതക്കും നന്ദി അറിയിക്കുന്നതായും ഗോൾഡൻ വിസ സ്വീകരിച്ച ശേഷം അദീബ് അഹമ്മദ് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് ബഹ്റൈനികൾ അല്ലാത്തവർക്ക് ഗോൾഡൻ റെസിഡൻസി വിസ നൽകിത്തുടങ്ങിയത്.
ബഹ്റൈനിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വിവിധ രാജ്യക്കാരായ കഴിവുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്ത് സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഗോൾഡൻ വിസ ബിസിനസ് ഹബ് എന്ന നിലയിൽ പരമ്പരാഗതവും നൂതനവുമായ മേഖലകളിൽ ബഹ്റൈനെ ആകർഷകമാക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.