കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധ ഭാഗമായി കുവൈത്തിൽ പള്ളികൾ അടച്ചിട്ടപ്പോൾ ബാങ്കിനും അതനുസരിച്ച് മാറ ്റം. ‘ഹയ്യ അലസ്സ്വലാത്’ നമസ്കാരത്തിന് വരിക എന്ന വാചകത്തിന് ശേഷം ‘സ്വല്ലൂ ഫീ രിഹാലികും’ നിങ്ങളുടെ വീടുകളിൽ തന്നെ നമസ്കരിക്കുക എന്ന ആഹ്വാനം ആണ് ഇപ്പോൾ മുഴങ്ങുന്നത്.
ചിലർക്ക് ഇത് പുതുമയും കൗതുകവുമാണെങ്കിൽ ദുരന്തകാലത്തിെൻറ അടയാളവാക്യമായി ഇതിനെ കാണുന്നവരും കുറവല്ല. ജനസമ്പർക്കത്തിലൂടെ വൈറസ് പടരുന്നത് തടയാനാണ് രാജ്യത്ത് വെള്ളിയാഴ്ച ജുമുഅയും എല്ലാ ദിവസത്തെയും പള്ളിയിലെ സംഘടിത നമസ്കാരവും നിർത്തലാക്കിയത്.
പ്രവാചക അധ്യാപനത്തിെൻറ അടിസ്ഥാനത്തിൽ തന്നയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് കുവൈത്ത് മതകാര്യ മന്ത്രാലയത്തിെൻറ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.