കുവൈത്ത് സിറ്റി: ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് പ്രോഗ്രാം നടപ്പാക്കുന്നതിലും കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.ഇൻഷുറൻസ് പരിരക്ഷയും റീ ഇൻഷുറർമാരിൽ നിന്നുള്ള ഗ്യാരണ്ടി ഉത്തരവാദിത്തവും കമ്പനി നേരത്തെ ഒഴിഞ്ഞിരുന്നു.
ഫത്വ, ലെജിസ്ലേഷൻ അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിനിടെ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും കരാർ ലംഘനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമ മാർഗങ്ങളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.