കുവൈത്ത് സിറ്റി: മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറലായി അഹ്മദ് അൽ മൂസ തിരിച്ചെത്തി. സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹം വീണ്ടും ചുമതലയേറ്റു. നയപരമായ കാര്യത്തിൽ മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തതായ ആരോപണത്തിൽ മുൻ വാണിജ്യ മന്ത്രിയും മാൻപവർ അതോറിറ്റി ചെയർമാനുമായ അബ്ദുല്ല അൽ സൽമാനാണ് അഹ്മദ് അൽ മൂസയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എന്നാൽ, അദ്ദേഹം നിരപരാധിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് നടപടികളിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.