കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അടക്കമുള്ള സാധ്യതകൾ ഇന്ത്യൻ സർക്കാർ പരിഗണിക്കണമെന്നും പ്രവാസി യാത്രക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്നും ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചു സർവിസ് നടത്തിയിരുന്ന ചില സ്വകാര്യ വിമാന കമ്പനികൾ പ്രവർത്തനം നിർത്തിയത് പ്രവാസികൾക്ക് പ്രയാസം തീർക്കുന്നുണ്ട്.
കുവൈത്ത് ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങളിൽനിന്ന് കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിമാനം മുടങ്ങിയിരിക്കുന്നത്. ഇത് കണ്ണൂരിലേക്ക് ടിക്കറ്റ് ചാർജ് വർധനക്കും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട നിലയിലും എത്തിച്ചിരിക്കുകയാണ്.
പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, വ്യോമയാന മന്ത്രി എന്നിവർക്ക് കത്തയച്ചതായി ഫോക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.