കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ എയർ ഇന്ത്യ എക്സ്പ്രസ് രണ്ടാം സ്ഥാനത്ത്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന ഫ്രഞ്ച് ഏജൻസിയാണ് യാത്രാ ചെലവ് കുറഞ്ഞ വിമാന സർവിസുകളുടെ പട്ടിക പുറത്തിറക്കിയത്. ഗൾഫിൽനിന്ന് ഇത്തിഹാദ് എയർ ലൈൻസാണ് ചെലവ് കുറഞ്ഞ വിമാന സർവിസുകളുടെ കൂട്ടത്തിൽ മുന്നിലുള്ളത്.
ഫ്രാൻസ് ആസ്ഥാനമായുള്ള റയോ 2 ഗോ എന്ന വെബ്‌സൈറ്റ് 200ഓളം വിമാനകമ്പനികൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ വിമാനച്ചാർജ് ഈടാക്കുന്ന വിമാന സർവിസുകളിൽ എയർ ഇന്ത്യയുടെ ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ് രണ്ടാം സ്ഥാനം നേടിയത്.രാജ്യാന്തര സർവിസുകൾക്ക് ഈടാക്കുന്ന നിരക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം. നിശ്ചിത ദൂരത്തേക്കുള്ള യാത്രക്ക് വിവിധ കമ്പനികൾ ഈടാക്കുന്ന നിരക്ക് താരതമ്യം ചെയ്താണ് പട്ടിക തയാറാക്കിയത്. കുറഞ്ഞ നിരക്ക് ഈടാക്കുന്ന കമ്പനികളുടെ പട്ടികയിൽ ആദ്യ മുപ്പതിൽ 24 എണ്ണം മിഡിൽ ഈസ്റ്റ്, ഏഷ്യ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. മലേഷ്യ ആസ്ഥാനമായ പ്രവർത്തിക്കുന്ന എയർ ഏഷ്യ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കിലോ മീറ്ററിന് 0.07 ഡോളറാണ് എയർ ഏഷ്യയുടെ ശരാശരി രാജ്യാന്തര നിരക്ക്.
രണ്ടാം സ്ഥാനത്തുള്ള എയർ ഇന്ത്യ എക്സ്പ്രസ് 0.08 ഡോളർ എന്ന കണക്കിലാണ് നിരക്ക് ഈടാക്കുന്നത്. ഇന്തോനേഷ്യ എയർ ഏഷ്യ, പ്രിമേര എയർ, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. യൂറോപ്പിൽ നിന്നുള്ള പത്തു കമ്പനികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗൾഫിൽനിന്ന് അബുദാബിയുടെ ഇത്തിഹാദ് പട്ടികയിൽ ഏഴാമതായി സ്ഥാനം പിടിച്ചിട്ടുണ്ട് 0.10 ആണ് ഇത്തിഹാദിെൻറ ശരാശരി നിരക്ക്. കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് കിലോമീറ്ററിന് 0.11 ഡോളറും സൗദി എയർലൈൻ 0.13 ഡോളറും ശരാശരി രാജ്യാന്തരയാത്രക്ക് ഈടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.