കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ ബ്രാഞ്ച് 2022 -23 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വർണാഭമായി. പ്രിൻസിപ്പൽ അനീസ് അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള മനുഷ്യനാവാനും ധാർമിക ബോധമുള്ള സമൂഹമാവാനും സാധിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ഇത് മത വിദ്യാഭ്യാസം വഴിയാണ് സാധിക്കുകയെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. ഹെവൻസ് പാഠ്യപദ്ധതിയിലൂടെ മൂന്നുവർഷം കൊണ്ട് ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച കുട്ടികൾ മദ്റസയുടെ അഭിമാനമാണെന്നും കൂട്ടി ച്ചേർത്തു.
അഡ്മിനിസ്ട്രേറ്റർ സി.പി. നൈസാം സ്വാഗതവും കേരള ഇസ്ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് സമാപന പ്രസംഗവും നടത്തി. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ബലൂണും മിഠായിയുമായി വർണാഭമായാണ് കുട്ടികൾ പ്രവേശനോത്സവത്തെ വരവേറ്റത്. മദ്റസയിലേക്ക് അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 97983866,65005785.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.