കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യാതിഥിയായിരുന്നു. നബി(സ)യും കുട്ടികളും എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളോട് സംവദിച്ചു.
നബി(സ) യിൽ ആദ്യം വിശ്വസിച്ച ബാലനായ അലി(റ)യെ സ്മരിക്കുകയും നബി(സ)യെ സ്നേഹിച്ച് കൂടെനിന്ന എല്ലാ മക്കൾക്കുംവേണ്ടി നബി പ്രാർഥിക്കുകയും അവരൊക്കെയും ചരിത്രത്തിൽ വലിയ സ്വീകാര്യത നേടിയ ഉന്നത വ്യക്തിത്വങ്ങൾക്ക് ഉടമയായിത്തീരുകയും ചെയ്തിരുന്നതായി അദ്ദേഹം ഉണർത്തി. അതുപോലെ നബി(സ)യെ സ്നേഹിക്കാനും നബിചര്യ പിന്തുടർന്ന് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളായി മാറാൻ കഴിയണമെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു.
ഫർവാനിയ ദാറുൽ ഖുർആനിൽ ശസ്മ അബ്ദുൽ ശുക്കൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ച വിദ്യാർഥി സംഗമത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ സന്നിഹിതനായിരുന്നു. മദ്റസ പ്രിൻസിപ്പൽ റസീന മൊഹിയിദ്ദീൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹിക്മ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്റസ അഡ്മിൻ സി.പി.നൈസാം, മദ്റസ അധ്യാപകർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ശാഹിദ് സ്വാഗതവും കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.