കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജപാക്) മുൻ ചെയർപേഴ്സൻ സുചിത്ര സജിയുടെ മകളും നർത്തകിയുമായ ശ്വേത സജിക്ക് യാത്രയയപ്പ് നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോകുന്ന അവസരത്തിൽ നൽകിയ യാത്രയയപ്പിൽ കലാ രംഗത്ത് സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ അനുസ്മരിച്ചു. പ്രസിഡൻറ് രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ എന്നിവർ മെമേൻറാ കൈമാറി.
കലാരംഗത്തും തുടർ വിദ്യാഭ്യാസ രംഗത്തും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു. വൈസ് പ്രസിഡൻറ് മാത്യു ചെന്നിത്തല, ട്രഷറർ കുര്യൻ തോമസ്, സെക്രട്ടറി അബ്ദുൽ റഹീം പുഞ്ചിരി, എക്സിക്യൂട്ടിവ് അംഗങ്ങളായ സുമേഷ് കൃഷ്ണൻ, സുചിത്ര സജി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.