കുവൈത്ത് സിറ്റി: സുഡാനിലെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക പിന്തുണക്കും അന്താരാഷ്ട്ര ശ്രമങ്ങൾക്കും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പിന്തുണ അറിയിച്ചു.
സുഡാനിലെ വെള്ളപ്പൊക്കവും കനത്ത മഴയും വ്യാപക കുടിയൊഴിപ്പിക്കലിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായതായി കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
ഇവിടെ മാനുഷിക സംഘടനകളുടെ അടിയന്തര ഇടപെടലിന്റെ ആവശ്യകതയും ഉണർത്തി. സുഡാനിലെ കുവൈത്ത് എംബസിയുമായും സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റിയുമായും ചേർന്ന് അവശ്യസാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ഭക്ഷണം, മരുന്ന്, പാർപ്പിടം തുടങ്ങിയ സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനും ശ്രമം നടത്തിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.