??????????? ?????? ????? ??????? ??? ?????????? ??? ??????? ??????????? ??????? ??????????????? ????? ????? ???? ?????? ?????????????????? ??????? ?????????????

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് ത​മീ​മു​മാ​യി  ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ ശൈ​ഖ് ത​മീം അ​മീ​റി​െൻറ ന്യൂ​യോ​ർ​ക്കി​ലെ ആ​സ്​​ഥാ​ന​ത്തേ​ക്കാ​ണ്​ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തി​യ​ത്. 

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ സു​ഹൃ​ദ്ബ​ന്ധം അ​നു​സ്​​മ​രി​ച്ച ഇ​രു​വ​രും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ദേ​ശീ​യ ഗാ​ർ​ഡ് ഉ​പ​മേ​ധാ​വി ശൈ​ഖ് മി​ശ്​​അ​ൽ അ​ൽ ഹ​മ​ദ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. അ​മീ​റി​െൻറ ബ​ഹു​മാ​നാ​ർ​ഥം യു.​എ​ന്നി​ലെ കു​വൈ​ത്തി​െൻറ സ്​​ഥി​രം പ്ര​തി​നി​ധി സം​ഘ​ടി​പ്പി​ച്ച ഉ​ച്ച​വി​രു​ന്നി​ലും ഇ​രു​വ​രും സം​ബ​ന്ധി​ച്ചു. ചർച്ചകൾ തുടരുമെന്നാണ്​ സർക്കാർ നിലപാട്​. 

Tags:    
News Summary - amir-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.