അമീറി​െൻറ കത്തുമായി പ്രതിനിധിസംഘം സൗദിയിൽ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​​​െൻറ കത്തുമായി അമീരി ദിവാൻ കാര്യ മന്ത്രി അബ്​ദുല്ല അൽ മുബാറക്​ അസ്സബാഹി​​​െൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സൗദിയിലേക്ക്​ തിരിച്ചു. സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ ആൽ സഉൗദിനുള്ള അമീറി​​​െൻറ കത്തുമായാണ്​ പ്രതിനിധിസംഘം പോയത്​.

കത്തിലെ ഉള്ളടക്കം അധികൃതർ പുറത്തുവിട്ടില്ലെങ്കിലും ഖത്തറുമായി ബന്ധ​പ്പെട്ട്​ ജി.സി.സിയിൽ ഉടലെടുത്ത തർക്കപരിഹാരമാണ്​ ലക്ഷ്യമെന്നാണ്​ നയതന്ത്ര വിദഗ്​ധരുടെ അഭിപ്രായം. ഖത്തറുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ചെറുതാണെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​​െൻറ പരിശ്രമങ്ങളിലൂടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സൗദി സഖ്യരാഷ്​ട്രങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാഷ്​ട്രങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്​താവനയിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. വിഷയത്തിൽ കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന്​ പ്രസ്​താവനയിൽ പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ കുവൈത്ത്​ വീണ്ടും മധ്യസ്ഥശ്രമം ഉൗർജിതപ്പെടുത്തുമെന്നും മഞ്ഞുരുക്കത്തിന്​ സാധ്യതയുണ്ടെന്നുമാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ.

Tags:    
News Summary - amir-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.