കുവൈത്ത് സിറ്റി: രാജ്യത്ത് താമസാവശ്യത്തിനുള്ള വസ്തുവിൽപനയിൽ വൻ ഇടിവുള്ളതായി റിപ്പോർട്ട്. കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുേമ്പാൾ 51 ശതമാനത്തിെൻറ ഇടിവാണുള്ളത്. കുവൈത്ത് ഇൻറർനാഷനൽ ബാങ്ക് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇനി പ്രതീക്ഷ മുഴുവൻ എണ്ണവില തിരിച്ചുകയറുന്നതിലാണ്. കമേഴ്സ്യൽ ആവശ്യത്തിനുള്ള വസ്തുവിൽപനയും കുറവാണ്. ഏപ്രിലിൽ ആകെ നാല് ഇടപാടുകളാണ് നടന്നത്. ഇതിന് 13 ദശലക്ഷം ദീനാർ മൂല്യമുണ്ട്. ഇൗ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ 42 ശതമാനം ഇടിവുള്ളതായി റിപ്പോർട്ട്. ഏപ്രിലിൽ 305 ഇടപാടുകളാണ് നടന്നത്. ആകെ 89 ദശലക്ഷം ദീനാർ മൂല്യമാണ് കണക്കാക്കുന്നത്. തൊട്ടുമുമ്പത്തെ മാസം 528 ഇടപാടുകൾ നടന്നു. 27 ശതമാനത്തിെൻറ കുറവുകാണിക്കുന്നു. ഒരു ഇടപാടിന് ശരാശരി 2,91,000 ദീനാർ മൂല്യമാണുള്ളത്.
2015 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ ഈ നവംബറിലെ വസ്തുവിൽപനയിൽ 38 ശതമാനം കുറവുണ്ടായെന്നാണ് കുവൈത്ത് ഫിനാൻസ് ഹൗസ് (ബൈതക്) റിപ്പോർട്ടിൽ പറയുന്നത്. ഇടപാടുകൾ കുറഞ്ഞതനുസരിച്ച് വിലയിലും ഇടിവുവന്നു. വില സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ റിപ്പോർട്ടിലില്ല. അടുത്ത ഏതാനും മാസങ്ങൾ കൂടി നിലവിലെ അവസ്ഥ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒപെക് രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ ഫലമായി ഏതാനും മാസങ്ങൾക്കകം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില തിരിച്ചുകയറാൻ സാധ്യതയുണ്ട്.
ഇത് മൊത്തം വിപണിയിലും ഉണർവ് പകരുമെന്നാണ് പ്രതീക്ഷ. വിദേശികൾക്കെതിരെ നിരന്തരമുണ്ടാവുന്ന നീക്കവും സമ്മർദവും റിയൽ എസ്റ്റേറ്റ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് റിയൽ എസ്റ്റേറ്റ് യൂനിയൻ വ്യക്തമാക്കുന്നത്. ഏറ്റവുമൊടുവിൽ കുടുംബവിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും തുടരാൻ അനുവദിക്കുകയില്ലെന്ന ഉത്തരവിനെതിരെയും റിയൽ എസ്റ്റേറ്റ് യൂനിയൻ പ്രതികരിച്ചു. ഇതിനെതിരെ എം.പിമാരിൽനിന്നും പ്രതികരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.