കുവൈത്ത് സിറ്റി: കെ.കെ.എം.എ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർഥികളെയാണ് പരിഗണിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്സിങ്, ബി.ഫാം , ബി.എസ്.സി പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ്, മറ്റു യൂ.ജി കോഴ്സുകൾ, പോളിടെക്നിക് ഡിപ്ലോമ എന്നീ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അവസാന തീയതി നവംബർ 10. അപേക്ഷ സമർപ്പിക്കുന്നതിന് https://kkma.net/scholarship-2024/ കെ.കെ.എം.എ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ- +96599590480, 55428719. കെ.കെ.എം.എ 22 വർഷക്കാലമായി തുടരുന്ന വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയിലൂടെ നൂറുകണക്കിന് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.