കുവൈത്ത് സ്വിമ്മിങ് ടീം

അറബ് അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്: കുവൈത്തിന് 11 മെഡലുകൾ


കുവൈത്ത് സിറ്റി: രണ്ടാം അറബ് അക്വാട്ടിക്‌സ് ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് 11 മെഡലുകൾ. അവസാന ദിവസം 15-16 വയസ്സ് വിഭാഗം പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ കുവൈത്ത് താരം മുഹമ്മദ് സുബൈദ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈലിൽ ഹമദ് അൽ ഗൈത്ത് വെങ്കല മെഡലും നേടി. നേരത്തേ കുവൈത്തിനായി 200 മീറ്ററിൽ ഹമദ് അൽ ഗൈത്ത് വെള്ളി മെഡൽ നേടിയിരുന്നു. 

ഇതോടെ ടീമിന്റെ മെഡലുകളുടെ എണ്ണം 11 ആയതായി ടീം ഡെലിഗേഷൻ തലവനും കുവൈത്ത് അക്വാട്ടിക്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗവുമായ ഫൈസൽ അബു അൽ ഹസ്സൻ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ 15-16 വയസ്സിനിടയിലുള്ള  ബാക്ക്‌സ്ട്രോക്ക്  50 മീറ്ററിൽ സ്വർണവും, 100 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും നേടി മുഹമ്മദ് സുബൈദ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ കുവൈത്ത് ടീം വെള്ളി നേടി. 


Tags:    
News Summary - Arab Aquatics Championship: 11 medals for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.