കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾ കാരണം അടച്ചിട്ടിരുന്ന ദർവാസ അബ്ദുൽ റസാഖ് ടണൽ ഇൻറർസെക്ഷൻ പൊതുജനങ്ങൾക്കായി തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി മാസങ്ങളായി ഇൻറർസെക്ഷൻ താൽക്കാലികമായി അടച്ചിരുന്നു. ജോലികൾ പൂർത്തിയാക്കുന്നതിന് പിന്തുണ നൽകിയ ഗവൺമെൻറ് പെർഫോർമൻസ് ഫോളോ-അപ്പ് ഏജൻസിക്കും കോമേഴ്സ്യൽ ബാങ്കിനും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നന്ദി അറിയിച്ചു. ആദ്യഘട്ടം പൂർത്തിയായതോടെയാണ് ശനിയാഴ്ച മുതൽ തുറക്കുന്നത്. രണ്ടാം ഘട്ടത്തിൽ കാൽനടയാത്രക്കാർക്കായി തുരങ്കം തുറക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.