കുവൈത്ത് സിറ്റി: അൽജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസിൽ ഫെൻസിങ്ങിൽ കുവൈത്തിന് രണ്ടു സ്വർണം. ഐ.പി ടീം ഇന മത്സരത്തിൽ അബ്ദുൽ അസീസ് അൽ ഷാത്തി, ഹുസൈൻ അൽ ഫൗദരി, അബ്ദുൽ റഹ്മാൻ അൽ യാഖൂത്, അലി അൽ നികാസ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി ആദ്യ സ്വർണം നേടിയത്. സേബർ ടീം മത്സരത്തിൽ ബന്ദർ അൽ സൽമാൻ, മുഹമ്മദ് അബ്ദുൽ കരീം, അബ്ദുൽ അസീസ് ഖലീഫ, അലി അബ്ബാസ് എന്നിവരടങ്ങുന്ന സംഘവും സ്വർണം നേടി.
ഇതോടെ രണ്ടു സ്വർണം, നാലു വെള്ളി, അഞ്ചു വെങ്കലം എന്നിവയടക്കം കുവൈത്തിന്റെ മൊത്തം മെഡലുകളുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ വ്യക്തിഗത ഫെൻസിങ് മത്സരത്തിൽ ഹുസൈൻ അൽ ഫൗദാരി വെള്ളിയും അബ്ദുൽ അസീസ് അൽ ഷാത്തി വെങ്കല മെഡലും നേടിയിരുന്നു. ഫ്ലൂറസെന്റ് ടീമുകളുടെ മത്സരത്തിൽ കുവൈത്ത് ഫെൻസിങ് ടീം വെങ്കലമെഡലും നേടി. 22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അറബ് ഗെയിംസ് ശനിയാഴ്ച അവസാനിക്കും. ആറ് വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽനിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.