കുവൈത്ത് സിറ്റി: മയക്കുമരുന്ന് കള്ളക്കടത്തുകാർ, ഇടപാടുകാർ എന്നിവർക്കെതിരായ സുരക്ഷാപരിശോധനകൾ തുടരുന്നു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേരെ അറസ്റ്റു ചെയ്തു. വലിയ അളവിൽ മയക്കുമരുന്ന് ഇവരിൽനിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി ഇടപാടുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.