കുവൈത്ത് സിറ്റി: വൻതോതിൽ ഇറക്കുമതി ചെയ്ത മദ്യവുമായി ആറ് പേരടങ്ങുന്ന സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ടു പേർ സ്വദേശികളാണ്. ഇതിൽ ഒരാൾ ഉദ്യോഗസ്ഥനും മറ്റു നാലുപേർ ഏഷ്യൻ പ്രവാസികളുമാണ്.
3,000 കുപ്പി മദ്യം, ഹാഷിഷ്, കുവൈത്ത് ദീനാറിലും യു.എസ് ഡോളറിലുമായുള്ള പണം എന്നിവ സംഘത്തിൽ നിന്ന് കണ്ടെടുത്തു. ഇവക്ക് 200,000 ദീനാർ വിപണി മൂല്യം കണക്കാക്കുന്നു.
ആരും നിയമത്തിന് അതീതരല്ലെന്നും ഉൾപ്പെട്ട എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.