ക​ല കു​വൈ​ത്ത് ‘എ​ന്റെ കൃ​ഷി’ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല കു​വൈ​ത്ത് ‘എ​ന്റെ കൃ​ഷി’ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ‘എ​ന്റെ കൃ​ഷി 2022-23’ സീ​സ​ണി​ന്റെ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് അ​ബു​ഹ​ലീ​ഫ ക​ലാ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക മി​ത്ര പു​ര​സ്കാ​രം ജ​യ​കു​മാ​റി​ന് ക​ല കു​വൈ​ത്ത് സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് സ​മ്മാ​നി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്കാ​രം രാ​ജ​ൻ തോ​ട്ട​ത്തി​ലി​ന് പ്ര​സി​ഡ​ന്റ് ശൈ​മേ​ഷ് കെ.​കെ കൈ​മാ​റി. ക​ർ​ഷ​ക മി​ത്ര പു​ര​സ്കാ​രം ബി​നോ​യ് ഫി​ലി​പ്പി​ന് ക​ല ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദും സ​മ്മാ​നി​ച്ചു. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ല കു​വൈ​ത്ത് കേ​ന്ദ്ര മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളും എ​ന്റെ കൃ​ഷി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും കൈ​മാ​റി.

 

ക​ല കു​വൈ​ത്ത് ‘എ​ന്റെ കൃ​ഷി’ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ് തേ​റ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ന്റെ കൃ​ഷി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​വി. ന​വീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജോ​യ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പു​ര​സ്കാ​ര വി​ത​ര​ണ ഹാ​ളി​ൽ അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി പ​ച്ച​ക്ക​റി ക​ട​യും ഒ​രു​ക്കു​ക​യു​ണ്ടാ​യി. കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ളി​ൽ കാ​ര്‍ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും കാ​ർ​ഷി​ക സം​സ്കാ​രം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ക​ല കു​വൈ​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.

Tags:    
News Summary - Arts Kuwait presents 'My Agriculture' Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.