കുവൈത്ത് സിറ്റി: കസാഖ്സ്താനിൽ സമാപിച്ച ഏഷ്യൻ ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് കരാട്ടേ ദേശീയ ടീം അഞ്ച് മെഡലുകൾ നേടി. ഒരു സ്വർണം, രണ്ട് വീതം വെള്ളി, വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ നേട്ടമെന്ന് കുവൈത്ത് കരാട്ടേ ഫെഡറേഷൻ മേധാവി ഫയീസ് അൽ ദൈഹാനി പറഞ്ഞു.
അണ്ടർ 61 കിലോഗ്രാം വിഭാഗത്തിൽ മൂസ അൽ മുതൈരിയാണ് സ്വർണം നേടിയത്. ഏഴ് ദിവസമായി നടന്ന ടൂർണമെന്റിൽ മാർഷൽ ആർട്സ് വിഭാഗത്തിലാണ് ടീം നേടിയ എല്ലാ മെഡലുകളും. സമി അൽ ഇബ്രാഹിം, ഫഹദ് അൽ അസ്മി എന്നിവർ വെള്ളി മെഡൽ നേടി. ഹൈദർ ഹാഷിം, ജാസിം ബഫക്കീർ എന്നിവർ സെമിയിൽ പ്രവേശിച്ച് വെങ്കലം നേടി.
അന്താരാഷ്ട്ര, കോണ്ടിനെന്റൽ, റീജനൽ സ്പോർട്സ് ഫോറങ്ങളിൽ മികച്ച ഫലങ്ങൾ നേടുന്നതിന് താരങ്ങളെ പ്രാപ്തരാക്കാൻ ഫെഡറേഷൻ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കഴിവുകൾ വികസിപ്പിക്കാൻ പ്രധാന ടൂർണമെന്റുകളിൽ അവരെ ഉൾപ്പെടുത്തുമെന്നും അൽ ദൈഹാനി പറഞ്ഞു. ടൂർണമെന്റിലെ കുവൈത്ത് ദേശീയ ടീമിന്റെ പ്രകടനത്തെയും നേട്ടങ്ങളെയും അൽ ദൈഹാനി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.