കുവൈത്ത് സിറ്റി: എല്ലായിടത്തും ഹോൺ മുഴക്കി റോഡിൽ ശല്യം സൃഷ്ടിക്കുന്നവർ ശ്രദ്ധിക്കുക. വാഹനങ്ങളുടെ ഹോൺ അനുചിതമായി ഉപയോഗിക്കുന്നത് വലിയ പിഴ അടക്കാൻ ഇടയാക്കും. അനുചിതമായി ഹോൺ ഉപയോഗിക്കുന്നത് കുവൈത്ത് നിയമപ്രകാരം ട്രാഫിക് ലംഘനമാണെന്നും 25 കുവൈത്ത് ദിനാർ പിഴ ഈടാക്കുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഓർമപ്പെടുത്തി.
അഭിവാദ്യങ്ങൾ പോലെയോ റോഡിൽ ശ്രദ്ധ നേടുന്നതിനോ വേണ്ടി ഡ്രൈവർമാർ പലപ്പോഴും ഹോണുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ചൂണ്ടിക്കാട്ടി.
അനുചിതമായ ഹോൺ ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനൊപ്പം ഡ്രൈവറുടെ റെക്കോർഡിൽ ട്രാഫിക് പോയന്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുമെന്നും അബ്ദുല്ല ബു ഹസ്സൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.