കാനഡയിലെ കുവൈത്ത് അംബാസഡർ റീം അൽ ഖാലിദ് പുരസ്കാരവുമായി

കാനഡയിലെ കുവൈത്ത് അംബാസഡറിന് പുരസ്കാരം

കുവൈത്ത് സിറ്റി: കാനഡയിലെ കുവൈത്ത് അംബാസഡർ റീം അൽ ഖാലിദിന് മിഡിൽ ഈസ്റ്റിലെ മികച്ച അംബാസഡർക്കുള്ള പുരസ്കാരം. കനേഡിയൻ വിദേശകാര്യ മന്ത്രാലയം, ഇന്റർനാഷണൽ പബ്ലിക് ഡിപ്ലോമസി കൗൺസിൽ (ഐ.പി.ഡി.സി) എന്നിവയുമായി സഹകരിച്ച് ഒട്ടാവ സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

ഒട്ടാവയിലെ വനിത നയതന്ത്ര ദൗത്യങ്ങളുടെ (ഡബ്ല്യു.എച്ച്‌.ഡി.എം.ഒ) അധ്യക്ഷയായ മിഡിൽ ഈസ്റ്റിലെയും അറേബ്യൻ ഗൾഫ് മേഖലയിലെയും ആദ്യ വനിതയാണ് റീം അൽ ഖാലിദ്. കനേഡിയൻ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി വിവിധ മീറ്റിംഗുകളിലൂടെ അവർ നിരന്തരം ഇടപഴകുകയും വിദ്യാഭ്യാസ നയതന്ത്ര ബന്ധങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് റീം പറഞ്ഞു. കുവൈത്തും കാനഡയും തമ്മിലുള്ള അടുപ്പം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും, ജനങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Award to the Kuwaiti Ambassador to Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.