കുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെൻറർ ഫർവാനിയ ബദർ പ്രിവിലേജ് ഹെൽത്ത് കാർഡ് 'കബായൻ ഹൈപ്പർ മാർക്കറ്റ്'ജീവനക്കാർക്കും കബായൻ റിവാർഡ് കാർഡ് ഉപഭോക്താക്കൾക്കും നൽകി.
ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ ബദർ അൽ സമ അസോസിയേറ്റ് അഷ്റഫ് അയ്യൂർ 10 ദീനാർ മൂല്യമുള്ള ബദർ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
ഡോക്ടർ കൺസൽട്ടേഷൻ, എക്സ് റേ, ലബോറട്ടറി, ഫാർമസി തുടങ്ങി എല്ലാ വകുപ്പുകളിലും വിവിധ കിഴിവുകൾ ഉൾക്കൊള്ളുന്ന ഈ കാർഡിെൻറ ആനുകൂല്യങ്ങൾ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് അവതരിപ്പിച്ചു. മാർക്കറ്റിങ് കോഒാഡിനേറ്റർ അനസ്, കബായൻ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അബ്ദുൽ കരീം അലി, മാനേജ്മെൻറ് ടീം എന്നിവർ സംബന്ധിച്ചു.
സൗജന്യമായാണ് ഹെൽത്ത് കാർഡ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.