കുവൈത്ത് സിറ്റി: രാജ്യത്ത് ഏപ്രിൽ മുതൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പ്രാദേശിക ബാങ്കുകളിൽ ബാങ്ക് സെറ്റിൽമെന്റ് സംവിധാനം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കിങ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഇത് വഴി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും.
ഇന്റർബാങ്ക് പേയ്മെന്റുകൾ രാവിലെ ഏഴു മുതൽ രാത്രി 11:15 വരെ പ്രോസസ്സ് ചെയ്യും. ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ്ങ് സിസ്റ്റം 24 മണിക്കൂറും പ്രവർത്തിക്കും. ചെക്ക് ക്ലിയറിങിനായുള്ള അവസാന അപേക്ഷ വൈകീട്ട് ഏഴിന് മുമ്പ് സമർപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.