ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ‘ഓ​ർ​മ​ദി​നം’ പ​രി​പാ​ടി​യി​ൽ നി​ന്ന്

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ‘ഓ​ർ​മ​ദി​നം’ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ‘ബ​ഷീ​ർ സാ​ഹി​ത്യ തീ​ര​ങ്ങ​ളി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി ‘മാ​ങ്കോ​സ്റ്റീ​ൻ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തും സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​യു​മാ​യ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ എ​ഴു​ത്തും ജീ​വി​ത​വും സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ലും ഏ​റെ പ്ര​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഫ​ഹാ​ഹീ​ൽ മം​ഗ​ഫ് ദാ​റു രി​സാ​ല​യി​ൽ ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കൂ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​റി​ന്റെ നാ​ട​ൻ ശൈ​ലി ഏ​തൊ​രാ​ൾ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്ന​താ​ണെ​ന്നും അ​താ​ണ് ബ​ഷീ​റി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ​ഹാ​ഹീ​ൽ സോ​ൺ ക​ലാ​ല​യം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ന​ദീ​ർ സ​ഖാ​ഫി ന​ട​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഷി​ദ്‌ ന​രി​പ്പ​റ്റ, സു​ഹൈ​ൽ മോ​ങ്ങം, അ​സ്‌​ലം ത​ല​യോ​ല​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Basheer Memorial Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.