ബീ​ച്ച് എ​ഫ്.​സി ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ യു.എഫ്.സി മം​ഗ​ഫ് -എ ​ടീം

ബീ​ച്ച് എ​ഫ്.​സി ഫു​ട്ബാ​ൾ: യു.എഫ്.സി മംഗഫ് -എ ​ടീം ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ബീ​ച്ച് എ​ഫ്.​സി മം​ഗ​ഫ് സം​ഘ​ടി​പ്പി​ച്ച ബീ​ച്ച് ക​പ്പ്-24 സീ​സ​ൺ 2 അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് സോ​ക്ക​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ​ഫ്.​സി മം​ഗ​ഫ് -എ ​ടീം ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ല​ക്കി സ്റ്റാ​ർ ഫ​ർ​വാ​നി​യ​യെ തോ​ൽ​പ്പി​ച്ചാ​ണ് കി​രീ​ട​നേ​ട്ടം. ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ഓ​ളം ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ഭ് ഫു​ട്ബാ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രെ​ത്തി. ഗോ​ൾ​ഡ​ൺ ഗേ​റ്റ് ട്രാ​വ​ൽ​സ് ഉ​ട​മ ഡോ. ​സാ​ദി​ഖ് അ​ൽ ബ​സ്സാം, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റെ​ജി വ​ർ​ഗീ​സ്, അ​രു​ൺ ജ​റി​ൽ ജോ​സ​ഫ്, ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച താ​ര​ങ്ങ​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​ത ട്രോ​ഫി​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി ശി​വ ന​ന്ദി പ​റ​ഞ്ഞു. അ​മ്പ​തി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഫു​ട്ബാ​ൾ ക്ല​ബാ​ണ് ബീ​ച്ച് എ​ഫ്.​സി.

Tags:    
News Summary - Beach FC Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.