കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാം ഘട്ട ഫീൽഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം. ഷോപ്പിങ് മാളുകളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി ജീവനക്കാർക്ക് കുത്തിവെപ്പെടുക്കും.
ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. അവന്യൂ മാളിൽ ജീവനക്കാർക്ക് കുത്തിവെപ്പ് നൽകിയാണ് രണ്ടാം ഘട്ടകാമ്പയിന് തുടക്കം കുറിച്ചത്.
അടുത്ത ദിവസങ്ങളിൽ മറ്റ് ഷോപ്പിങ് കോംപ്ലക്സുകളിലേക്കും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തും. വാക്സിന് സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സിവില്‍ ഐഡി നല്കി തത്സമയ രജിസ്ട്രേഷന് നടത്താം. ആദ്യ ഘട്ടത്തിൽ 34,758 പേർക്ക് വാക്സിൻ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ കുത്തിവെപ്പെടുത്തത്. 5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു.
അടുത്ത ഘട്ടത്തിൽ മാർക്കറ്റുകളും ഫാക്ടറികളും ആണ് പരിഗണിക്കുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യപരിഗണന നൽകും.
കുവൈത്ത് സിറ്റി: 12 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നതിെൻറ ഗുണദോഷങ്ങളും സുരക്ഷാ വിഷയങ്ങളും വിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണ്.
16 വയസ്സിനു താഴെയുള്ളവർക്ക് നിലവിൽ കുത്തിവെപ്പ് നൽകുന്നില്ല. ലോകാരോഗ്യ സംഘടനയുടെ മാർഗദർശനത്തിന് വിധേയമായി മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ. ഗർഭിണികൾക്ക് നിലവിൽ കുവൈത്തിൽ വാക്സിൻ നൽകുന്നില്ല.
ഇതിെൻറ സാധ്യതകളും സുരക്ഷാ വിഷയങ്ങളും അധികൃതർ പഠിക്കുന്നു. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ഗർഭിണികൾക്കും വാക്സിൻ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയേക്കും.
പരമാവധി പേർക്ക് വാക്സിൻ നൽകി കമ്യൂണിറ്റി ഇമ്യൂണിറ്റി സ്വന്തമാക്കുകയും രാജ്യത്ത് സാധാരണ ജീവിതം സാധ്യമാക്കുകയുമാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്.
വാക്സിൻ ദൗത്യം വേഗത്തിലാക്കി എത്രയും വേഗം ഇത് സാധ്യമാക്കാനാണ് ശ്രമം. വാക്സിൻ ലഭ്യതക്കനുസരിച്ച് വിതരണത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രാലയം തയാറാണ്.
ആഴ്ചയിൽ വരുന്ന ഫൈസർ വാക്സിൻ ആണ് ഇപ്പോൾ പ്രധാന ആശ്രയം. ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നാലു ലക്ഷം ഡോസ് അടുത്തയാഴ്ച എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഇതോടെ ദൗത്യം വേഗത്തിലാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.