കുവൈത്ത് സിറ്റി: രാജ്യത്ത് വിദ്യർഥികൾക്ക് നൽകുന്നത് മികച്ച പഠന അവസരം. കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാർഥിയുടെ ശരാശരി വാർഷിക ചെലവ് 6451 ദീനാറാണ്. സര്‍വകലാശാല ബജറ്റ്, കോളജ് വിദ്യാർഥികളുടെ എണ്ണം, ക്ലാസുകളുടെ ചെലവ് എന്നിവ വിലയിരുത്തിയാണ് തുക കണക്കാക്കിയതെന്ന് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഫയീസ് അൽ ദാഫിരി പറഞ്ഞു.
ബിരുദാനന്തര ബിരുദ പഠനത്തിന് വിദ്യാർഥിയുടെ ശരാശരി ചെലവ് 6451 ദീനാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതി മികച്ചതും വിദ്യാഭ്യാസ മേഖലയിൽ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതുമായ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രായോഗിക പരിശീലനത്തിനും തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വം വികസിപ്പിക്കുന്നതിനുമൊക്കെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു വരുന്നുതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.