എറണാകുളം സ്വദേശി അഞ്ചുവർഷമായി കുവൈത്ത് ജയിലിൽ
കുവൈത്ത് സിറ്റി: നാട്ടിൽനിന്ന് മയക്കുമരുന്നടങ്ങിയ ബാഗ് നൽകി കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് അഞ്ചുവർഷമായി കുവൈത്ത് ജയിലിൽ കഴിയുകയാണ് എറണാകുളം സ്വദേശി. 2018 നവംബർ ആറിനാണ് ലഹരിമരുന്ന് കടത്തി എന്ന കുറ്റത്തിന് എറണാകുളം നായരമ്പലം സ്വദേശിയെ കുവൈത്ത് വിമാനത്താളത്തിൽ അറസ്റ്റുചെയ്യപ്പെടുന്നത്.
സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് ചേർത്തല സ്വദേശിയാണ് ഇയാളെ കുവൈത്തിലേക്ക് അയച്ചത്. യാത്ര തിരിക്കുന്നതിനുമുമ്പ് ചേർത്തല സ്വദേശി ഒരു ബാഗ് നൽകിയിരുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് നൽകാനാണെന്നാണ് പറഞ്ഞത്. എന്നാൽ കുവൈത്ത് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ലഹരിമരുന്ന് കണ്ടെത്തി. തുടർന്ന് യുവാവ് അറസ്റ്റിലാകുകയും 25 വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.
കുവൈത്ത് സിറ്റി: നാട്ടിൽ പോയി വരുന്നവർ മറ്റുള്ളവർ നൽകുന്ന പാർസലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. നിരോധിത വസ്തുക്കൾ അവയിൽ അടങ്ങിയിട്ടുണ്ടെങ്കിൽ പണികിട്ടുന്നത് ഒന്നുമറിയാത്തവർക്കാകും. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി സ്വദേശിക്ക് സുഹൃത്ത് ഇറച്ചിയെന്നുപറഞ്ഞ് ഒരു പെട്ടി കൈമാറി. കുവൈത്തിലെ മറ്റൊരു സുഹൃത്തിനെന്നാണ് പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ പെട്ടിയിലെ വസ്തുക്കൾ മാറ്റി പാക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ചതി മനസ്സിലായത്. വിശദ പരിശോധനയിൽ പാക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയും പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
പാക്കറ്റ് അഴിച്ചുനോക്കിയില്ലായിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയാൽ യാത്ര മുടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്യും. കുവൈത്തിൽ ലഹരികടത്ത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. രാജ്യത്ത് ലഹരികടത്തിനെതിരെ ശക്തമായ പരിശോധന നടന്നുവരുകയാണ്. പിടിയിലാകുന്നവർക്ക് കനത്ത ശിക്ഷയും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.