കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ ആളുകളെ വഞ്ചിച്ച് പണം തട്ടിയ സംഘം പിടിയിൽ. ബ്ലാക്ക്മെയിൽ, ബലപ്രയോഗം, മോഷണം എന്നിവയിൽ ഏർപ്പെട്ട സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) പിടികൂടി.
ഇരകളെ ഭീഷണിപ്പെടുത്തി പലതരത്തിലുള്ള കബളിപ്പിക്കൽ മാർഗങ്ങളിലൂടെ സംഘം പണം തട്ടിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ യുവതിയായി വേഷമിട്ട ഒരു വ്യക്തി കബളിപ്പിച്ചതായ ഇരയുടെ പരാതിയെ തുടന്ന അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
പരാതിയെത്തുടർന്ന് സി.ഐ.ഡിയുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണത്തെത്തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾ സമ്മതിച്ചു.
ഇരകളെ വശീകരിച്ചും, ഭീഷണിപ്പെടുത്തി, ബലമായി പണം മോഷ്ടിച്ചതായും വിവരിച്ചു. പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് അടുത്തിടെ സോഷ്യൽ മീഡിയവഴിയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.